12:11pm 10 September 2026
NEWS
വെൺമണി മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
03/03/2026  09:07 PM IST
nila
വെൺമണി മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

വെൺമണി: വെൺമണി മാർത്തോമാ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതാബ്ദി സ്മാരക കെട്ടിട സമുച്ചയത്തിൻ്റെ  മൂന്നാം നിലയുടെ, നിർമ്മാണോദ്ഘാടനം, +2 കമ്പ്യൂട്ടർ സയൻസ് ബാച്ച് ഉദ്ഘാടനം, നവീകരിച്ച ലൈബ്രറി സമർപ്പണം എന്നിവ നടത്തി.
മാർത്തോമാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപനും സ്കൂൾ എൽ. എ. സി. ചെയർമാനുമായ  ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലിത്ത നിർമ്മാണോദ്ഘാടനം
നിർവ്വഹിച്ചു.
 പുതിയതായി ആരംഭിക്കുന്ന ഹയർ സെക്കൻ്ററി കമ്പ്യൂട്ടർ സയൻസ് ബാച്ചിൻ്റെ ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പുമന്ത്രിയും പൂർവ്വവിദ്യാർത്ഥിയുമായ  സജി ചെറിയാൻ നിർവ്വഹിച്ചു.
നവീകരിച്ച ലൈബ്രറിയുടെ സമർപ്പണം  മുൻ ഗോവ ഗവർണറും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ പി.എസ്.ശ്രീധരൻ പിള്ള നിർവ്വഹിച്ചു.
 കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ഓപ്പറേഷൻ ഡോ. ഹരികൃഷ്ണൻ എസ് , മാർത്തോമാസ്കൂൾസ് മാനേജർ  കുരുവിള മാത്യു,വെൺമണി പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ പി. വർഗീസ്, ഗ്രാമപഞ്ചായത്തംഗം ദിലീപ് ഗാർഡൻസ്, പ്രിൻസിപ്പാൾ  ഷീബ ഉമ്മൻ, ഹെഡ് മാസ്റ്റർ  സജി അലക്സ്, പി.ടി.എ. പ്രസിഡൻ്റ്  ജോൺ കെയർ.ജി. കൊച്ചിൻ ഷിപ്പ് യാർഡ് സി എസ് ആർ
വിഭാഗം മാനേജർ  ശശീന്ദ്രദാസ് എസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം  രശ്മി കുമാരി, പൂർവ്വ അദ്ധ്യാപക സംഘടനയുടെ പ്രസിഡൻ്റ പി. റ്റി യോഹന്നാൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്  കോശി സാമുവേൽ, അദ്ധ്യാപക പ്രതിനിധി  ഫിലിപ്പ് റ്റി. തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img